
പത്തനംതിട്ട: മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് 2 യുവാക്കൾ മരിച്ചു.കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിലാണ് സംഭവം.ഒരാൾക്കായി തെരച്ചിൽ തുടരുന്നു.കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.
ഇന്ന് വൈകുന്നേരം ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേരാണ് മീൻ പിടിക്കാനായി പോയത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ലായിരുന്നു.
ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തെരയാണ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. നിലവിൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group