അർഹതപ്പെട്ടവർക്ക് പാർട്ടി അംഗീകാരം നൽകുമെന്ന് ഉത്തമ വിശ്വാസം: ജില്ലയിൽ യൂത്ത് കോൺഗ്രസ് ഒരു വിധ അവകാശവാദവും ഉയർത്തിയിട്ടില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിനും പ്രവർത്തകർക്കും അർഹതപ്പെട്ട അംഗീകാരം കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും നൽകുമെന്നു പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി അറിയിച്ചു. യൂത്ത് കോൺഗ്രസിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിലവിൽ ജില്ലാ കമ്മിറ്റി യാതൊരു വിധ പ്രമേയം പാസാക്കുകയോ, അവകാശവാദം ഉന്നയിക്കുകയോ ചെയ്തിട്ടില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ ശ്രദ്ധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്കു കാരണം താഴേത്തട്ടിലുള്ള പ്രവർത്തകരുമായി നേതാക്കൾ ആശയ വിനിമയം നടത്താത്തതാണ് എന്നു യോഗം വിലയിരുത്തി. ഈ വീഴ്ച പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹരായവർക്കും, പുതുമുഖങ്ങൾക്കും കോൺഗ്രസ് സീറ്റു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനറൽ ബോഡി യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ പ്രേംരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജോബിൻ ജേക്കബ്, അഡ്വ.ടോം കോര അഞ്ചേരി, ബിനു ചുള്ളിയിൽ, സിജോ ജോസഫ്, രാഹുൽ മാങ്കൂട്ടം, റഫീഖ്, വിമൽ കൈതയിൽ എന്നിവർ പ്രസംഗിച്ചു.