video
play-sharp-fill

പാമ്പാടിയിൽ പ്രതിഷേധ പ്രകടത്തിനിടയില്‍ സ്കൂൾ പ്രിൻസിപ്പളിന്റെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയ കേസ്; നാല്  വർഷത്തെ വിചാരണയ്ക്കൊടുവിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടു

പാമ്പാടിയിൽ പ്രതിഷേധ പ്രകടത്തിനിടയില്‍ സ്കൂൾ പ്രിൻസിപ്പളിന്റെ വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയ കേസ്; നാല് വർഷത്തെ വിചാരണയ്ക്കൊടുവിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടു

Spread the love

സ്വന്തം ലേഖിക

പാമ്പാടി: നീണ്ട നാലു വർഷത്തെ വിചാരണയ്ക്കൊടുവിൽ യൂത്ത്‌ കോൺഗ്രസ് നേതാക്കളെ വെറുതെ വിട്ടു.

ക്രോസ് റോഡ്‌സ് സ്കൂളില്‍ ഒൻപതാം ക്ലാസ്സ് വിദൃാർത്ഥി ആയിരുന്ന ബിന്റോ ഈപ്പൻ ആത്മഹത്യ ചെയ്ത സംഭവത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടത്തിനിടയില്‍ സ്ക്കൂൾ പ്രിൻസിപ്പളിന്റെ പങ്ങടയിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കിയ കേസിലാണ് കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശാന്ത് പ്രകാശ് , ബിനീഷ്‌ ബെന്നി ,രതീഷ്‌ തോട്ടപ്പള്ളി ,ആകാശ് കൂരോപ്പള്ളി ,ജെസ്റ്റിൻ പുതുശ്ശേരി ,ബിബിൻ ഇലഞ്ഞിത്തറ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. 2018 ഏപ്രിൽ ഒന്നിനായിരുന്നു കേസിനാസ്പപദമായ സംഭവം. യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകർക്കായി അഡ്വ. പ്രകാശ് പാമ്പാടി കോടതിയിൽ ഹാജരായി.