‘മുഖ്യമന്ത്രിയെ അ‌റസ്റ്റ് ചെയ്ത് നഗരത്തിലൂടെ പ്രകടനം’ ; മട്ടന്നൂരിൽ വേറിട്ട പ്രതീകാത്മക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട‍ുകൊണ്ടുള്ള പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ മുഖ്യമന്ത്രിയെ തെരുവിൽ നിന്നും അറസ്റ്റ് ചെയ്യുന്ന തരത്തിൽ പ്രതീകാത്മക പ്രതിഷേധമാണ് മട്ടന്നൂരിൽ അരങ്ങേറിയത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ പ്രതീകാത്മകമായി മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.മുഖ്യമന്ത്രിയുടെ മുഖം മൂടിധരിച്ചയാളെ വിലങ്ങണിയിച്ച് മട്ടന്നൂർ നഗരത്തിലൂടെ പ്രതിഷേധം നടത്തിയ ശേഷം മട്ടന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഡിസിസി സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇന്നും കറുത്ത മാസ്‌ക് ധരിക്കാൻ വിലക്കേർപ്പെടുത്തി. തവനൂരിൽ കറുത്ത മാസ്‌ക് ധരിച്ച് സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌കിന് പകരം ഇവർക്ക് മഞ്ഞ മാസ്‌ക് നൽകി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് വിലക്കിയിരുന്നു.