
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രകടനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : ഉത്തരപ്രദേശിലെ ദളിത് സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപള്ളി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, കോൺഗ്രസ് നേതാവ് ജെയ്ജി പാലക്കലോടി , കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്, അജീഷ് വടവാതൂർ, അനൂപ് അബൂബക്കർ, ഗൗരി ശങ്കർ, സുബിൻ ജോസഫ്, അബൂ താഹിർ, അനസ്, ഡാനി ,റൂബിൻ, യദു,യശ്വന്ത് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0