
സ്വന്തം ലേഖകൻ
പാലാ : മുൻസിപ്പൽ ചെയർമാൻ ആൻറ്റോ പടിഞ്ഞാറേക്കരയുടെ നിർദ്ദേശപ്രകാരം മുനിസിപ്പൽ സ്റ്റേഡിയത്തിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക കവാടത്തിൽ സ്ഥാപിച്ച കംഫർട്ട് സ്റ്റേഷൻ എന്ന ബോർഡ് കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജോയ് എബ്രഹാം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് നീക്കംചെയ്തത്. മീനച്ചിൽ താലൂക്കിൻറെ സ്വാതന്ത്ര്യസമര ചരിത്രത്തോടുള്ള അവഹേളനമാണ് മുനിസിപ്പൽ ചെയർമാൻറെ നടപടിയെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജോയ് എബ്രഹാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് നേതാക്കളായ അജയ് നെടുമ്പാറ, കെവിൻ അലക്സ് അരുൺ തങ്കച്ചൻ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു..