യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് നാല് പേർ; ബിനു ചുള്ളിയില്‍, ഷിബിന വി.കെ, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ എ.എസ് എന്നിവരെ ദേശീയ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു

Spread the love

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി.

ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി.കെ, ശ്രീലാല്‍ എ.എസ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരായി. പതിനാല് ജനറല്‍ സെക്രട്ടറിമാരുടെയും 62 സെക്രട്ടറിമാരുടെയും എട്ട് ജോയിന്റ് സെക്രട്ടറിമാരുടെയും പേരാണ് ഇന്ന് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.