video
play-sharp-fill
സ്വർണ്ണക്കടത്ത് കേസ്സിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

സ്വർണ്ണക്കടത്ത് കേസ്സിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

സ്വന്തം ലേഖിക

കട്ടപ്പന: സ്വർണ്ണക്കടത്ത് കേസ്സിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുകേഷ് മോഹനൻ്റെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. കെ.എസ് ശബരീനാഥ് മാർച്ച് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ചിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് സിവിൽ സ്റ്റേഷന് സമീപത്തായി മാർച്ച് തടയാൻ പൊലീസ് സന്നാഹം ഒരുങ്ങിക്കഴിഞ്ഞു. ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണം ആരംഭിച്ചു. വാഹനങ്ങൾ മറ്റു വഴി കടത്തിവിടുകയാണ്.

കഴിഞ്ഞ ദിവസം സിവിൽ സ്‌റ്റേഷൻ പരിസരത്ത് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. ഡി സി സി പ്രസിഡൻ്റിന് അടക്കം സംഘർഷത്തിൽ പരിക്കേറ്റിരുന്നു.