സിനിമാ ഷൂട്ടിങ് തടയാൻ എത്തിയതാ; ഒടുവിൽ തമ്മിൽ അടിച്ചു പിരിഞ്ഞ് യൂത്ത് കോൺഗ്രസുകാർ; സത്യത്തിൽ ഇവിടെന്താ നടന്നത്….ആർക്കും അറിയില്ല; സെക്യൂരിറ്റിയായി നിന്നതും യൂത്തൻമാർ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സിനിമാ ഷൂട്ടിങ് തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി.
പൃഥ്വിരാജ് നായകനാകുന്ന “കടുവ’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കുന്നുംഭാഗത്തെ സെറ്റിലേക്കാണ് ഞായറാഴ്‌ച വൈകിട്ട് നാലോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തിയത്.
ഗതാഗതം തടസപ്പെടുത്തിയാണ് ഷൂട്ടിങ് എന്ന് ആരോപിച്ചായിരുന്നു തടയാൻ വെള്ളയും വെള്ളയുമിട്ട് യൂത്തൻമാർ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടൻ ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രവർത്തകർ എത്തിയത്. പൊൻകുന്നം ഭാഗത്തു നിന്ന് പ്രവർത്തകർ വരുന്ന കാര്യം കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് നേതൃത്വം അറിഞ്ഞിരുന്നില്ല.
ഷൂട്ടിങ്ങിന് സെക്യൂരിറ്റിയായി നിന്നിരുന്നത് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസുകാരായിരുന്നു. പ്രകടനക്കാരോട് പിരിഞ്ഞുപോകാൻ ഇവർ ആവശ്യപ്പെട്ടു. ഇതോടെ ഇവർ തമ്മിൽ അസഭ്യവർഷവും ഉന്തും തള്ളുമായി.
പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. വഴി തടസപ്പെടുത്താതെയായിരുന്നു ഇവിടെ സിനിമാ ഷൂട്ടിങ് നടന്നത്. കാണാൻ ആളുകളും കൂടിയിരുന്നു.
കോൺഗ്രസ് സമരത്തിനെതിരെ കൊച്ചിയിൽ നടൻ ജോജു ജോർജ് നടത്തിയ പ്രതിഷേധം വലിയ വാർത്തയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് യൂത്ത് കോൺഗ്രസുകാർ ഷൂട്ടിങ് മുടക്കാനെത്തിയതെന്നാണ് തമ്മിലടിച്ച യൂത്തൻമാർ പറയുന്നത്. എന്താലും സംഗതി ജോറായി.