
‘ഐശ്വര്യവും അന്തസ്സുമാര്‍ന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുണര്‍ത്തുന്ന ഓണം’; ആശംസ അറിയിച്ച് ഗവര്‍ണർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകളറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മാനുഷർ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണം. ക്ഷേമവും ഐശ്വര്യവും കൂടുതല്‍ അന്തസ്സുമാര്‍ന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണര്‍ത്തുന്നു.
സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാന്‍ നമുക്ക് കൈകോര്‍ക്കാം,’ ഗവര്‍ണർ ആശംസിച്ചു. അതേസമയം, മലയാളി എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഓണാഘോഷമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും യാതൊരു ഭേദചിന്തയുമില്ലാതെ ഓണം ആഘോഷിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് നമ്മുടെ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരേയും ഒരുപോലെ കണ്ടുള്ള പ്രവർത്തനങ്ങൾ ആണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഓണം വാരഘോഷത്തിന്റെ ഭാഗമായുളള സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.