play-sharp-fill
സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു;നിരവധി കേസുകളില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു;നിരവധി കേസുകളില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സ്വന്തം ലേഖകൻ

അമ്പൂരി:സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച നിരവധി കേസുകളില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പേരേക്കോണം വാവോട് കാക്കണംവിളയില്‍ ഷൈജു (28) വാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ഒറ്റശേഖരമംഗലം, അമ്പൂരി മണ്ഡലം കമ്മിറ്റികളില്‍ യൂത്തുകോണ്‍ഗ്രസ് ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

നിരവധി കേസുകളില്‍ പ്രതിയാണ്.മുന്‍ അമ്പൂരി വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ആ കേസില്‍ സ്റ്റേഷനില്‍ അറസ്റ്റിലിരിക്കെ വിന്‍സെന്റ് എംഎല്‍എയും ഡിസിസി പ്രസിഡന്റും ചേര്‍ന്ന് പൊലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിക്കുകയായിരുന്നു.

നെയ്യാര്‍ ഡാം എസ്‌എച്ച്‌ഒ ബിജോയ്, എഎസ്‌ഐ രമേശന്‍, സിപിഒമാരായ ഷാഫി, അനീഷ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.