‘തല്ലണമെങ്കിൽ തല്ലിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെയുണ്ട്’ ; കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കളമശ്ശേരി : വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ പൊലീസുകാർ മർദ്ദിച്ചതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. തർക്കം പരിഹരിക്കാൻ എത്തിയ എംഎൽഎയെ പോലീസുകാർ തടഞ്ഞത് പോലീസ് സ്റ്റേഷനിൽ സംഘർഷത്തിലേക്ക് വഴിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തല്ലണമെങ്കിൽ തല്ലിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെയുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം നടത്തുകയാണ്.