യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരെ ഡി വൈ എഫ് ഐ  പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധം; കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു ; യൂത്ത്കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ ജോയി പ്രകടനം ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം:യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരെ കണ്ണൂർ ജില്ലയിൽ ഡി വൈ എഫ് ഐ  പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. യൂത്ത്കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ഗൗരിശങ്കർ എം അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു.

യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യൂ, സംസ്ഥാന സെക്രട്ടറിമാരായ രാഹുൽ മറിയപ്പള്ളി, ജോർജ് പയസ്സ്, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ജില്ലാ വൈസ് പ്രസിഡൻറ് മാരായ ഷിയസ്സ് മുഹമ്മദ്, അനൂപ് അബൂബക്കർ, കൃഷ്ണ കുമാർ,ജില്ലാ സെക്രട്ടറി മാരായ യദു സി നായർ, ഗീവർഗ്ഗീസ് സി ആർ, സച്ചിൻ മാത്യൂ, അസീബ്, ബിനീഷ് ബെന്നി, വിഷ്ണു വിജയൻ, സോബിച്ചൻ, അനൂപ്, നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാൻ ടി ജോൺ, ഷിനാസ്സ്, ആദർശ് രജ്ഞൻ, ജിത്തു കരിമാടത്ത്, റെമിൻ മാത്യൂ. ഡെന്നീസ്സ്, വിഷ്ണു ചെമ്മണ്ടിവള്ളി, റാഷ്മോൻ, സങ്കീർ ചെങ്ങപ്പള്ളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group