video
play-sharp-fill

‘ശബരീനാഥൻ മാനേജ്മെൻ്റ് ക്വാട്ടയിലൂടെ വന്ന നേതാവ്, പോസ്റ്റർ ഒട്ടിച്ച് നേതാവായവരുടെ കഷ്ടപ്പാട് മനസിലാകില്ല’; വിമർശനവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി.

‘ശബരീനാഥൻ മാനേജ്മെൻ്റ് ക്വാട്ടയിലൂടെ വന്ന നേതാവ്, പോസ്റ്റർ ഒട്ടിച്ച് നേതാവായവരുടെ കഷ്ടപ്പാട് മനസിലാകില്ല’; വിമർശനവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി.

Spread the love

മാനേജ്‌മെന്റ് ക്വാട്ടയിൽ നേതാവായ കെ എസ് ശബരീനാഥന് പോസ്റ്റർ ഒട്ടിച്ചു നേതാവാകുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്ന് വിമർശനം. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥനെതിരെ രൂക്ഷ വിമർശനമുണ്ടായത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനെ വിമർശിച്ച ശബരീനാഥനെതിരെയാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്. 35 അംഗ ജില്ലാ കമ്മിറ്റിയിൽ ആറു പേരാണ് കടുത്ത വിമർശനങ്ങളുമായി രംഗത്ത് എത്തിയത്. നാട്ടകം സുരേഷിനെ വിമർശിച്ച ശബരിനാഥനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു പരാതി നൽകാനും യോഗം തീരുമാനിച്ചതായി ഈ വിഭാഗം അവകാശപ്പെട്ടു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരു കോർ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കയാണ്. ഒരു വിഭാഗം നേതാക്കൾ മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. നാട്ടകം സുരേഷിനെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് ശബരി നാഥന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നായിരുന്നു പ്രധാന വിമർശനം. ഇത് ഡിസിസി പ്രസിഡന്റിന്റെ വില അറിയാത്തതിനാലാണ് എന്ന് ഒരു വിഭാഗം വിമർശനം ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശശി തരൂരിന് സ്വീകരണം നൽകുന്ന പരിപാടിയുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് തെറ്റായി. ഉമ്മൻ ചാണ്ടിക്കും പാർട്ടിക്കും ക്ഷീണമാകുന്ന രീതിയിൽ എത്തിയതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.

ശശി തരൂരിന് വേദിയൊരുക്കാനുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ ഇതു ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉണ്ടായത്. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്ത ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കെതിരെ കടുത്ത വിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ പ്രവർത്തകർ ഉയർത്തിയത്. ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാൻ പദ്ധതിയിട്ട ഇന്നിന്റെ കാവലാളാകുക പരിപാടിയ്‌ക്കെതിരെയാണ് അതിരൂക്ഷമായ വിമർശനം ഉയർന്നത്.

യൂത്ത് കോൺഗ്രസിന്റെ പരിപാടികൾ വാട്ട്സാപ്പിൽ കൂടിയാലോചിച്ചല്ല നടപ്പാക്കേണ്ടതെന്നായിരുന്നു മറ്റൊരു വിമർശനം. ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം പരിപാടികൾ സംഘടിപ്പിക്കാൻ. ശശി തരൂരിന്റെ പരിപാടി സംഘടിപ്പിക്കുന്നതിന് ഇത്തരം ഒരു കൂടിയാലോചനയും ഉണ്ടായില്ലെന്നും കമ്മിറ്റിയിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി. 36 ഓളം നേതാക്കളാണ് കമ്മിറ്റിയിലെ ആറു പേരാണ് വിമർശനം ഉയർത്തിയത്.