video
play-sharp-fill

മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി ; ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി ; ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ തടങ്കലിലാക്കി.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്. സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോട്ടയം തിരുനക്കര മൈതാനത്ത് സി.പി.എം.സംഘടിപ്പിക്കുന്ന ജനസദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഇതിന്റെ ഭാഗമായാണ് നേതാക്കളെ കരുതൽ തടങ്കലിൽ അടച്ചത്.