
പത്തനംതിട്ട: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍.
അടൂരിലാണ് മൂന്ന് പേര്‍ കസ്റ്റഡിയിലായത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.
പിടിയിലായവരില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈല്‍ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവൻക്കാരൻ കൂടിയാണ് അഭി.
വ്യാജ രേഖാ നിര്‍മാണം നടന്നുവെന്നു പൊലീസ് പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കള്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അതൃപ്തി വ്യക്തമാക്കി ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു.
പത്ത് പരാതികള്‍ വേറെയും പൊലീസിനു ലഭിച്ചിരുന്നു. പുറത്തു വന്നതു മാത്രമല്ല കൂടുതല്‍ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ നിര്‍മിക്കപ്പെട്ടതായി എട്ടംഗ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പന്തളത്തു നിന്നു പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ മ്യൂസിയം സ്റ്റേഷനില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
സര്‍വറിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പി വി രതീഷിനും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ നല്‍കാൻ യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നല്‍കിയിരുന്നില്ല.
മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാല്‍ നിയമപരമായ നടപടികളുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.



