
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ റിമാൻഡിലായ ഡിവൈഎഫ്‌ഐ നേതാവ് ജയില്‍ വാസത്തിനിടെ സര്‍ക്കാര്‍ വേതനം കൈപ്പറ്റിയെന്ന് പരാതി.പാഠപുസ്തക ഡിപ്പോയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ബിലാലിന് എതിരെയാണ് ആരോപണം. ബിലാലിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് കുടുംബശ്രീ ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ഫെബ്രുവരിയില്‍ ചിന്നക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ നാലാം പ്രതിയാണ് മുഹമ്മദ് ബിലാല്‍.സര്‍ക്കാര്‍ പാഠപുസ്തക ഡിപ്പോയില്‍ കുടുംബശ്രീ വഴി താത്കാലിക നിയമനം നേടിയ ബിലാല്‍ റിമാൻഡില്‍ കഴിയവേ ഹാജര്‍ രേഖപ്പെടുത്തി ശമ്ബളം വാങ്ങിയെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. സര്‍വീസ് ചട്ടപ്രകാരം ബിലാലിനെ പുറത്താക്കണമെന്ന് ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമ വിരുദ്ധമായി ശമ്ബളം അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലൻസിനും കുടുംബ്രശ്രീ മിഷൻ ഡയറക്ടര്‍ക്കും പരാതി നല്‍കി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ് വൈകിപ്പിച്ചതിനെതിരെ പലവട്ടം ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.ഇതിനിടയിലാണ് ഡി വൈ എഫ് ഐ നേതാവ് ജയിലില്‍ വാസത്തിനിടെ സര്‍ക്കാര്‍ ശമ്ബളം കൈപ്പറ്റിയെന്ന പരാതിയും ഉയരുന്നത്.