video
play-sharp-fill
കോട്ടയത്ത് പൊലീസിന് നേരെ യൂത്ത് കോൺഗ്രസിന്റെ വാട്ടർ ബലൂൺ ഏറ്; സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെ നടത്തിയ കളക്ട്രേറ്റ്  മാർച്ചിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത് ; പോലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

കോട്ടയത്ത് പൊലീസിന് നേരെ യൂത്ത് കോൺഗ്രസിന്റെ വാട്ടർ ബലൂൺ ഏറ്; സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെ നടത്തിയ കളക്ട്രേറ്റ് മാർച്ചിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത് ; പോലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ

കോട്ടയം : യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസിന് നേരെ വാട്ടർ ബലൂൺ ഏറ്. സംസ്ഥാന സർക്കാരിന്റെ നികുതിഭീകരതയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തിയത്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ടറേറ്റ് ഗേറ്റിനു മുന്നിൽ എത്തിയശേഷം പോലീസിന് നേരെ വാട്ടർ ബലൂൺ എറിയുകയായിരുന്നു.

വെള്ളക്കരം വർദ്ധിപ്പിച്ചതിലും ബജറ്റിലെ നികുതി
നിർദേശങ്ങൾക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേക്ക് മാർച്ച്
നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി പ്രവർത്തകരെ തടഞ്ഞു. ഈ ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് പ്രവർത്തകർ പോലീസിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷവും പ്രവർത്തകർ പോലീസിന് നേരെ വാട്ടർ ബലൂൺ
പ്രയോഗിക്കുകയായിരുന്നു.

ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പോലീസുമായുള്ള സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് അടക്കം പ്രവർത്തകർക്ക് പരുക്കെറ്റ് ആശുപത്രിയിൽ പ്രവേശിച്ചു.