കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ ജനങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്
കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ ജനങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.
ധർമ്മശാലയിലെ കെൽട്രോൺ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകും വഴിയായിരുന്നു കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻറെ മലപ്പുറം പരാമർശത്തിൽ വിവാദം പുകയുകയാണ്. സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ മുഖ്യമന്ത്രിയുടെ കണ്ണിൽ മലപ്പുറം ക്രിമിനലുകളുടെ നാടെന്നു പിവി അൻവർ എംഎൽഎ ഇന്നും തുറന്നടിച്ചു. മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിച്ചിട്ടില്ലെന്നും സ്ഥാപിത താല്പര്യക്കാർ മുഖ്യമന്ത്രിയുടെ പരാമർശത്തെ വളച്ചൊടിക്കുകയാണെന്നും സിപിഐഎം നേതാക്കൾ പ്രതിരോധം തീർത്ത് രംഗത്തെത്തി.
എന്നാൽ നടക്കുന്നത് പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായുള്ള വിവാദമെന്നും മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിച്ചിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നും ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്ന രൂക്ഷമായ വിമര്‍ശനവും റിയാസ് ഉന്നയിച്ചു.