
കായംകുളം : യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവിന് അശ്ലീല ദൃശ്യങ്ങള്‍ അയച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍.
നിരന്തരമായി വീഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസില്‍ മലപ്പുറം അമരമ്പലം തെക്ക് മാമ്ബൊയില്‍ ഏലാട്ട് പറമ്പിൽ ഷമീറിനെയാണ് (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതിയെ ഈ സംഭവത്തെത്തുടര്‍ന്ന് കമ്ബനി ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു.തുടര്‍ന്ന് നാട്ടിലെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.


