തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്; കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ ‘ബഞ്ച് ഓഫ് തോട്സ്’ കത്തിച്ച് പ്രതിഷേധിച്ചു

Spread the love

കോട്ടയം: ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ തുഷാർ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ ‘ബഞ്ച് ഓഫ് തോട്സ്’ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.

പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ ജി പാലക്കലോടി, ജോർജ്ജ് പയസ്, കെ കെ കൃഷ്ണകുമാർ ജോർജ്ജ് ഫിലിപ്പ്, വിപിൻ അതിരമ്പുഴ, രാഷ്മോൻ ഒത്താറ്റിൽ, ജെസ്റ്റിൻ പുതുശ്ശേരി, സെബാസ്റ്റ്യൻ ജോയി, ജിതിൻ ജോർജ്ജ്,വിവേക് നാട്ടകം, ജിസൻ ഡേവിഡ്, കരണൻ ടി. എന്നിവർ പ്രസംഗിച്ചു.