യൂത്ത് കോൺഗ്രസ് പനച്ചിക്കാട് പഞ്ചായത്തിൽ വിഷു പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു
സ്വന്തം ലേഖകൻ
പനച്ചിക്കാട്: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റർ – വിഷു വിനോടനുബന്ധിച്ച് പനച്ചിക്കാട് പഞ്ചായത്തിലെ ലക്ഷം വീട് കോളനികളടക്കം സമീപ പ്രദേശത്തെ 450 ൽ പരം നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പച്ചക്കറി കിറ്റിന്റെ വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ രാജു അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി ജോണി ജോസഫ് ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ, മുൻ മണ്ഡലം പ്രസിഡന്റ് മാത്യു വട്ടമല, ബിജു ആറ്റുപുറം, കെ.യു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ലിബിൻ ഐസക്, നിഷാന്ത് ജേക്കബ്, രാജേഷ് സോപാനം , ശ്രീകാന്ത്, സനൽ, സനീഷ്, മഹേഷ്, മനു, അരുൺ, ദിലീപ്, ബിനു, ജിനു ,അമൽ, മുത്തു കൃഷ്ണൻ, ബോബി, ജേക്കബ് ,പി .എ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.