വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രാഥമിക അംഗത്വ പട്ടിക റദ്ദാക്കി കോടതി

Spread the love

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക റദ്ദാക്കി. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് അംഗത്വ പട്ടിക റദ്ദാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാർഡ് നിർമ്മിച്ച കേസിലാണ് കോടതി നടപടി.

മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ലാല്‍ ജമാലിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാർക്ക് യൂത്ത് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ കോടതിച്ചെലവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വ്യാജ തിരിച്ചറിയല്‍ കാ‌ർഡ‌ില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആബിദ് അലി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആബിദ് അലിയെ സംസ്ഥാന വേതൃത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അദ്ധ്യക്ഷനായിരിക്കയായിരുന്നു നടപടി. ഹർജിക്കാരനായ ലാല്‍ ജമാലിന് വേണ്ടി അഭിഭാഷകൻ കൂടിയായ ആബിദ് അലിയാണ് മുൻസിഫ് കോടതിയില്‍ ഹാജരായത്.