റിപ്പോർട്ടർ ടിവി ഓഫിസിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; ചുമരുകളിലും പടികളിലും പ്രവർത്തകർ കരിയോയിൽ ഒഴിച്ചു

Spread the love

റിപ്പോർട്ടർ ടിവിയുടെ തൃശ്ശൂർ ബ്യൂറോ ഓഫീസിന് നേരെ  ആക്രമണം നടത്തി യൂത്ത് കോൺഗ്രസ്. ഓഫീസിന്റെ ചുമരുകളിലും പടികളിലും പ്രവർത്തകർ കരിയോയിൽ ഒഴിച്ചു. ഓഫീസിലെ കാറിൽ പാർട്ടിയുടെ കൊടിയും വെച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണു ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന യുവതികളുടെ ശബ്ദ സന്ദേശങ്ങൾ ചാനൽ പുറത്തുവിട്ടതിന് പിന്നാലെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചാൽ റിപ്പോർട്ടർ ആക്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമത്തിൽ മുഖ്യമന്ത്രിക്ക് ചാനൽ പരാതി നൽകി.