വോട്ടർപട്ടിക പുതുക്കൽ നീട്ടിവയ്ക്കണം  :യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം

വോട്ടർപട്ടിക പുതുക്കൽ നീട്ടിവയ്ക്കണം :യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം

സ്വന്തം ലേഖകൻ

തിരുവാർപ്പ്: കോവിഡ് 19 ഭീഷണി പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പു വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹിയറിങ്ങ് തീയതി നീട്ടിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് .

അഞ്ചു വർഷങ്ങൾക്ക് മുൻ ഉള്ള വോട്ടർപട്ടിക ആയാതിനാൽ പേര് ഇല്ലാത്ത കാരണത്താൽ നിരവധി ആളുകളാണ് പുതുക്കലിന് അപേക്ഷ നൽകിയിക്കുന്നത്. ഓൺലൈൻ അപേക്ഷ നൽകിയാലും തിരിച്ചറിയൽ രേഖകൾ എല്ലാം ഹിയറിങ്ങ് സമയത്ത് അപേക്ഷകനോ അല്ലെങ്കിൽ ബന്ധുക്കളോ നേരിൽ നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവസ്ഥയിൽ ഹിയറിങ്ങിന് പോകാൻ ആളുകൾ മടിക്കുന്ന സാഹചര്യമാണുള്ളത്. പഞ്ചായത്ത് ഓഫിസുകളിൽ മറ്റു ആവശ്യങ്ങൾക്കും ആളുകൾ വരുമ്പോൾ അപേക്ഷകരുടെ എണ്ണം കൂടുന്നതിനാൽ സർക്കാരിൻ്റെ നിയന്ത്രണ നിർദ്ദേശം ഉള്ളതിനാലും ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്.

ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ വോട്ടർപട്ടിക പുതുക്കൽ തീയതി നീട്ടിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.