play-sharp-fill
ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ് ലയ്ക്കു വേണ്ടി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ;  പ്രിയപ്പെട്ട ഷഹ് ലയ്ക്കായി മെഴുകുതിരി തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കി യൂത്ത് കോൺഗ്രസ് 

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ് ലയ്ക്കു വേണ്ടി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ;  പ്രിയപ്പെട്ട ഷഹ് ലയ്ക്കായി മെഴുകുതിരി തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കി യൂത്ത് കോൺഗ്രസ് 

സ്വന്തം ലേഖകൻ

കോട്ടയം: വയനാട് ബെത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ചു പത്തുവയസുകാരി ഷെഹ് ല ഷെറിന് ആദരാഞ്ജലി അർപ്പിച്ചു വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷഹ് ലയ്ക്കു ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വേറിട്ട വഴി തെളിയിച്ചത്.


കളക്ടറേറ്റ് മാർച്ചും പ്രതിഷേധങ്ങളുമായി രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തെരുവിലിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്ത പ്രതിഷേധം.
പുത്തനങ്ങാടി സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂളും പരിസരവുമാണ് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതൽ നടന്ന പരിപാടിയുടെ മുന്നോടിയായി സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഷഹ് ലയുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി തെളിയിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറന്നില്ല. സ്‌കൂളിലെ കുട്ടികൾ ഒന്നിച്ച് ചേർന്ന് യൂത്ത് കോൺ്ഗ്രസ് പ്രവർത്തകർക്കൊപ്പം കുട്ടിയുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി കത്തിന് ഒരു മിനിറ്റ് മൗനം ആചരിച്ചു.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌കൂളും പരിസരവും വൃത്തിയാക്കി. കാട് വെട്ടിത്തെളിച്ച് സ്‌കൂളിന്റെ പരിസരത്തെ ഓടും ഇഷ്ടികയും മാറ്റിയശേഷം അപകടകമായ സാഹചര്യം പൂർണമായും ഒഴിവാക്കി.

സ്‌കൂൾ മൈതാനത്തെ ചെറിയ കുഴികൾ സിമന്റും കല്ലും മണ്ണും ഇട്ട് മൂടി ക്ഷുദ്രജീവികൾ എത്തുന്നില്ലെന്ന് ഉറപ്പാക്കി. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി രാത്രി വൈകിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മടങ്ങിയത്.

യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി  വൈസ് പ്രസിഡന്റ് ടോം കോര അഞ്ചേരിൽ, ജിതിൻ നാട്ടകം, അനൂപ് അബൂബക്കർ, അജീഷ് വിജയപുരം, രാജ്‌മോൻ ഒറ്റാത്തിൽ, അനീഷ് വരമ്പിനകം, അജീഷ്, മാർട്ടിൻ തോമസ്, അർജുൻ കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളും പരിസരവും വൃത്തിയാക്കിയത്.