യൂത്ത് കോൺഗ്രസിൻ്റെ ” സ്നേഹസ്പർശം ” പദ്ധതി അഭിമാനപൂർവ്വം അവസാന ഘട്ടത്തിലേയ്ക്ക്……
സ്വന്തം ലേഖകൻ
കോട്ടയം : ഓൺ ലൈൻ അദ്ധ്യയനം ആരംഭിച്ച നാൾ മുതൽ ഒട്ടനവധി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുവാൻ സാധിച്ചു എന്ന അഭിമാനത്തോടെ ഞങ്ങൾ യൂത്ത് കോൺഗ്രസ്സ് .”സ്നേഹസ്പർശം” .പദ്ധതിയുടെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.
കിടങ്ങൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ എത്തിച്ചു നൽകുവാൻ സാധിച്ചു എന്നതിൽ ഞങ്ങൾ കൃതാർഥരാണ്.പദ്ധതിയുടെ അവസാന ഘട്ടമായി മൂന്ന് വാർഡുകളിൽ അഞ്ച് വിദ്യാർഥികൾക്ക് കൂടി ടെലിവിഷൻ വിതരണം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുവൈറ്റ് പ്രവാസി കൾച്ചറൽ കോൺഗ്രസ്സ്ന്റെ സ്നേഹോപകാരമായ ടെലിവിഷൻ നൽകി കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിയുടെ അവസാന ഘട്ട വിതരണോത്ഘാടനം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിഥുൻ കെ മധു.
സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, നിയോജക മണ്ഡലം ജന:സെക്രട്ടറി സ്റ്റെഫിൻ മോഹൻ , കെ.എം രാധാകൃഷ്ണൻ, ബോബി തോമസ്സ്, ഷിജി ചുണ്ടമല, പോൾ ദേവസ്യാ മടത്തിൽ, സൂരജ് കെ.എസ് , ബിജു റ്റി ജോൺ, ജോസ് കീച്ചേരി, ധർമ്മരാജൻ പാട്ടശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്നേഹസ്പർശം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ യൂത്ത് കോൺഗ്രസ്സിന്റെ ഈ ഉദ്യമത്തോടൊപ്പം ചേർന്ന കുവൈറ്റ് പ്രവാസി കൾച്ചറൽ കോൺഗ്രസ്സിനെ നന്ദിയോടെ ഓർക്കുന്നു… ഇങ്ങനെ ഒരു ഉദ്യമം യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ നടക്കുന്നു എന്ന വിവരം സംഘടനയുടെ ചുമതല വഹിക്കുന്ന ബ്രിജേഷ് നേ അറിയിച്ചപ്പോൾ നിറഞ്ഞ സന്തോത്തോടെയാണ് ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചതും പിന്നീട് രണ്ട് ടെലിവിഷനുള്ള തുക ഉടൻ തന്നേ കണ്ടെത്തി അയച്ച് തന്നതും….. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള കുവൈറ്റ് പ്രവാസി കൾച്ചറൽ കോൺഗ്രസ്സിനോടുള്ള നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു..
ഷിനോയ് മഞ്ഞാങ്കൽ.അശ്വിൻ ബേബി മുണ്ടുവാങ്കൽ എന്നിവരേയും സ്നേഹത്തോടെ ഓർക്കുന്നു..