
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങി.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവിന്റെ മൊഴി.
സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ഇരകൾ. ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ ലഭ്യമായിട്ടില്ല