യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : രാഷ്ട്രീയ പ്രേരിതമായി സോളാർ കേസ്സ് സി.ബി.ഐയ്ക്കു വിട്ട സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ടലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പട്ടണത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

യൂത്ത്കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്. യൂത്ത്കോൺഗ്രസ്സ് നേതാക്കളായ ഷാൻ ജോൺ,ജനിൻ ഫിലിപ്പ്, അജീഷ് വടവാതൂർ, അജീഷ് പൊന്നാസ്സ്, ഗൗരി ശങ്കർ, യദു , അനീഷ് ജോയി പുത്തൂർ, ആൽബിൻ , റൂബിൻ തോമസ്സ്,ഡാനി, മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.