video
play-sharp-fill

പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രശ്നം ; യുവാവിനെ മർദിച്ചവശനാക്കി റോഡിൽ തള്ളി ഗുണ്ടാസംഘം ; ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ യുവാവ് ; നി​ല​വി​ളി​ച്ചോ​ടു​ന്ന യു​വാ​വി​നെ ക​ണ്ട് പരിഭ്രാന്തരായ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രശ്നം ; യുവാവിനെ മർദിച്ചവശനാക്കി റോഡിൽ തള്ളി ഗുണ്ടാസംഘം ; ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ യുവാവ് ; നി​ല​വി​ളി​ച്ചോ​ടു​ന്ന യു​വാ​വി​നെ ക​ണ്ട് പരിഭ്രാന്തരായ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പ​യ്യോ​ളി: പ​ട്ടാ​പ്പ​ക​ൽ നഗരമധ്യത്തിൽ വച്ച് യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മർദിച്ച് അവശനാക്കി റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി. പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ആക്രമണം നടന്നത്. പേ​രാ​മ്പ്ര പൈ​തോ​ത്ത് വ​ള​യം​ക​ണ്ട​ത്ത് ജി​നീ​ഷി​നെ​യാ​ണ് (35) കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി റോഡിൽ ഉ​പേ​ക്ഷി​ച്ച​ത്.

അ​വ​ശ​നാ​യി വീ​ണ​തോ​ടെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. അ​വ​ശ​നാ​യി നി​ല​വി​ളി​ച്ചോ​ടു​ന്ന യു​വാ​വി​നെ ക​ണ്ട് പരിഭ്രാന്തരായ നാ​ട്ടു​കാ​രും പി​ന്നാ​ലെ പോ​വു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ക​ൾ പി​ന്നി​ലു​ണ്ടെ​ന്ന ഭ​യ​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ജി​നീ​ഷ് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തോ​ന്ന​ലി​ൽ വീ​ണ്ടും റോ​ഡി​ലൂ​ടെ ഓ​ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ​ടു​വി​ൽ നെ​ല്ലേ​രി മാ​ണി​ക്കോ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​യ്യോ​ളി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സി.​ഐ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്റെ കാ​ര​ണ​മെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.