കൊച്ചി: പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ ആക്രമണം. പെരുമ്പാവൂർ ഇരിങ്ങോളിലാണ് സംഭവം. കൊല്ലം സ്വദേശി അനീഷ് യുവതിയുടെ വീടിനും സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനവും തീ വെയ്ക്കുകയായിരുന്നു. യുവതി യുവാവുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതാണ് പ്രകോപനകാരണമെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മറ്റൊരു സുഹൃത്തിന്‍റെ വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ അനീഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് കൊല്ലം സ്വദേശിയായ അനീഷ് യുവതിയുടെ വീട്ടിലെത്തുന്നത്. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കളാണ്.
അടുത്തകാലത്തായി ഇരുവരും തമ്മിൽ സൗഹൃദം തുടര്‍ന്നിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് യുവാവ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവ് പലതവണ വാതിൽ മുട്ടിയിട്ടും വാതിൽ തുറന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ മറ്റൊരു സുഹൃത്തിന്‍റെ ബൈക്കിനും വീടിനും തീയിടുകയായിരുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വീടിന്‍റെ ചില ഭാഗങ്ങളും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.