
ഗാന്ധിനഗർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ആർപ്പൂക്കര വില്ലൂന്നി രാജീവ് നഗർ ഭാഗത്ത് ചെക്കോന്തയിൽ വീട്ടിൽ ജോയൽ ജി.ഷാജി (28) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ആർപ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കരിപ്പ ഭാഗത്തുവച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി ഇയാളെ പിടികൂടുന്നത്. ഇയാളിൽ നിന്ന് 3.98 ഗ്രാം എംഡിഎംഎയും 197 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ടി.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, എ.എസ് ഐ മാരായ പത്മകുമാർ, അജികുമാർ, സി.പി.ഓ മാരായ രഞ്ജിത്ത്, അനൂപ്, പ്രദീഷ് കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ജോയൽ ജി.ഷാജിയെ റിമാൻഡ് ചെയ്തു.