
സ്വന്തം ലേഖകൻ
ചാലക്കുടി: സുഹൃത്തിന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോടശ്ശേരി ചട്ടിക്കുളം സ്വദേശി ശരത് ചന്ദ്രന്‍ (24) ആണ് ചാലക്കൂടി പൊലീസിന്റെ പിടിയിലായത്.
പരിയാരം പൂവ്വത്തിങ്കലില്‍ നിന്നുമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാന്‍സാഫ് സംഘവുമായി ചേര്‍ന്ന് പരിയാരം മേഖലയില്‍ നടത്തിയ പട്രോളിങ്ങിനിടെ പൂവ്വത്തിങ്കല്‍ ജങ്ഷനില്‍ വെച്ചാണ് ശരത്തിനെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിനെ കണ്ടപ്പോള്‍ യുവാവ് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചു. ഇതോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ പഴ്‌സില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 300 മില്ലിഗ്രാം എംഡിഎംഎയും മറ്റൊരു കവറില്‍ നിന്നും 200 മില്ലി ഗ്രം ഹാഷിഷ് ഓയിലും പിടികൂടുകയായിരുന്നു. സുഹൃത്തിന് നല്‍കാനായി സൂക്ഷിച്ചതാണ് എന്നാണ് ശരത് പൊലീസിനോട് പറഞ്ഞത്.