
കോട്ടയം: ഹൈബ്രിഡ് കഞ്ചാവുമായി കോട്ടയത്ത് യുവാവ് പിടിയിൽ. മണർകാട് പൂവത്തുംമൂട് വെളിയത്ത് വീട്ടിൽ, അജയ് മാത്യു (30) ആണ് പിടിയിലായത്.
താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്തുവച്ച് സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദേഹ പരിശോധനയിലാണ് യുവാവിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് എസ്ഐ ജയകുമാർ, അസി മഞ്ചു എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group