
ബൈക്കിൽ പോവുന്നവരുടെ കയ്യിൽനിന്ന് റോഡിൽ വീണ പൊതി ഭീഷണിപ്പെടുത്തി കൈക്കലാക്കി മുങ്ങി; സിസിടിവി ചതിച്ചു; 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: എരമല്ലൂരിൽ 2.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന സ്വദേശി മുഹമ്മദ് ആസിഫിനെ(29)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
എരമല്ലൂർ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേരുടെ ബാഗിൽ നിന്ന് 2.5 കിലോഗ്രാം കഞ്ചാവ് റോഡിൽ വീഴുകയും പിന്നാലെ മറ്റൊരു സ്കൂട്ടറിൽ വന്ന ആസിഫിന് ഇത് കിട്ടുകയുമായിരുന്നു.
ബൈക്കുകാരെ ഭീഷണിപ്പെടുത്തി ആസിഫ് കഞ്ചാവ് കൈക്കലാക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർമാരായ സാബു, മധു, ഓംകാർനാഥ്, റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ, അൻഷാദ്.ബി.എ (സൈബർ സെൽ), പ്രമോദ്.വി (സൈബർ സെൽ), വനിത സിവിൽ എക്സൈസ് ഓഫീസർ ജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.