video
play-sharp-fill

മോഷ്ണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് ഉറുമ്പിനെ വിതറി മർദ്ദിച്ചു ; 9 യുവാക്കള്‍ അറസ്റ്റില്‍

മോഷ്ണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് ഉറുമ്പിനെ വിതറി മർദ്ദിച്ചു ; 9 യുവാക്കള്‍ അറസ്റ്റില്‍

Spread the love

ബംഗളുരു : മോഷണംകുറ്റം ആരോപിച്ച്‌ പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ 9 യുവാക്കള്‍ അറസ്റ്റില്‍.

കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്ബിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച കൂട്ടുകാരനും മർദ്ദനമേറ്റിട്ടുണ്ട്. തോട്ടത്തില്‍ വെള്ളമെത്തിക്കാനുള്ള പൈപ്പു കൊണ്ടായിരുന്നു സ്വകാര്യ ഭാഗങ്ങളില്‍ അടക്കമുള്ള മർദ്ദനം. ഹക്കി പിക്കി എന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പ്രായപൂർത്തിയാകാത്ത ബാലനെ ഇതേ വിഭാഗത്തിലുള്ളവർ മർദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ മർദ്ദനമേറ്റ ബാലന്റെ മുത്തച്ഛൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദിവാസി ബാലന്റെ വസ്ത്രങ്ങള്‍ ബലമായി നീക്കിയ സംഘം കുട്ടിയുടെ ദേഹത്ത് ഉറുമ്ബിനെ ഇടുകയും അധിക്ഷേപിക്കുകയും ചെയുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 പേർക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. 23കാരനായ സുഭാഷ്, 21കാരനായ ലക്കി, 22കാരനായ ദർശൻ, 25കാരനായ പരശു, 23കാരനായ ശിവദർശനൻ, 25കാരനായ ഹരിഷ്, 20കാരനായ രാജു, 18കാരനായ ഭൂനി, 32കാരനായ മധുസൂദനൻ എന്നിവർ ചേർന്നാണ് ആദിവാസി ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലിയത്. സംഭവത്തില്‍ ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.