
യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു ; പ്രതികളെ അറസ്റ്റ് ചെയ്ത് മണർകാട് പോലീസ്
മണർകാട് : യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ കൊരട്ടിക്കുന്ന് ചാമപ്പറമ്പിൽകരോട്ട് വീട്ടിൽ അഭിജിത്ത്മോഹൻ (25), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് വീട്ടിൽ രാഗേന്ദു രതീഷ് (20), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് പുതുപ്പറമ്പിൽ വീട്ടിൽ സോജോമോൻ മാത്യു (24) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം മണർകാട് സ്വദേശിയായ യുവാവിനെ കൊരട്ടിക്കുന്ന് ഭാഗത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ തിണ്ണയിൽ വച്ച് ആക്രമിക്കുകയായിരുന്നു.
ഇവിടെവച്ച് അഭിജിത്ത് മോഹൻ യുവാവിനെ കളിയാക്കിയത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് അഭിജിത്തും സുഹൃത്തുക്കളും ചേർന്ന് ഇയാളെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എ.എസ്.ഐ ജോമി, സി.പി.ഓ മാരായ സുനിൽകുമാർ, ശ്രീകുമാർ, നിതിൻ ചെറിയാൻ തുടങ്ങിയവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഭിജിത്ത് മോഹനന് മണർകാട്, ചിങ്ങവനം, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.