play-sharp-fill
രാത്രിയിൽ സ്കൂട്ടറിലെത്തി കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും വീടുകളുടെ ജനല്‍ കുത്തിതുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും ചെയ്തിരുന്ന മോഷ്ടാവ് പിടിയിൽ; വിശദമായ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് നിരവധി മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

രാത്രിയിൽ സ്കൂട്ടറിലെത്തി കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും വീടുകളുടെ ജനല്‍ കുത്തിതുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും ചെയ്തിരുന്ന മോഷ്ടാവ് പിടിയിൽ; വിശദമായ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് നിരവധി മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

മലപ്പുറം: വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്തിരുന്ന മോഷ്ടാവ് പിടിയിൽ. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പോലീസിന്റെ വലയിലായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാളിലെ പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവും പതിവായിരുന്നു. ഇതോടെ പ്രദേശവാസികൾ ഭീതിയിലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങ‌ളിൽ നിന്നാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കാവില്‍പടിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങള്‍ ജനാല വഴി മോഷ്ടിക്കുകയും മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുമ്പോള്‍ വീട്ടുകാർ ഉണരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇതിനിടെ സ്കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ റിബിൻ രാജ്, താൻ വന്ന് സ്കൂട്ടർ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. മോഷണശേഷം പ്രതി റിബിൻ രാജ് ബംഗളൂരുവിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലൂം ഒളിവില്‍ കഴിഞ്ഞശേഷം തൃശൂർ ചാലക്കുടിയില്‍ താമസം തുടങ്ങി.

വിവരമറിഞ്ഞ് പോലീസ് ചാലക്കുടിയില്‍ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പിന്നീട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍കഴിഞ്ഞ പ്രതി എടപ്പാളില്‍ എത്തി. എടപ്പാള്‍ ഹോസ്പിറ്റല്‍ കോമ്ബൗണ്ടില്‍ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച്‌ കടന്നുകളഞ്ഞു.

മോഷ്ടിച്ച ബൈക്കുകള്‍ പിന്നീട് എടപ്പാള്‍ പരിസരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണം കടുപ്പിച്ചതോടെ പ്രതി കീഴടങ്ങുകയായിരുന്നു. എടപ്പാള്‍ പഴയ ബ്ലോക്കിലെ വീട്ടിലും എടപ്പാള്‍ ഹോസ്പിറ്റലിലും നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കുകള്‍ മോഷ്ടിച്ചതും പ്രതി സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി നടത്തിയ നിരവധി മോഷണക്കേസുകളാണ് പുറത്തുവന്നത്.