പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ പഞ്ചായത്ത് മൂന്നുപുരക്കൽ താഴ്ചയിൽ വിജീഷ് (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി സ്നേഹം നടിച്ച് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷിച്ചത്.

തുടർന്നാണ് യുവാവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group