video
play-sharp-fill

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടി, തിരിച്ച് നല്‍കാന്‍ തയ്യാറായില്ല ; യുവാവ് അറസ്റ്റിൽ

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടി, തിരിച്ച് നല്‍കാന്‍ തയ്യാറായില്ല ; യുവാവ് അറസ്റ്റിൽ

Spread the love

ആലപ്പുഴ: നഴ്സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേര്‍ത്തല പൊലീസ പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് ബാംഗ്ലൂര്‍ നഴ്സിങ് കോളജില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ചേര്‍ത്തല സ്വദേശിയില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്.

2022 ലാണ് സാദിഖ് നഴ്‌സിങ്ങ് കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചത്. എന്നാല്‍ തട്ടിപ്പ് മനസിലായതോടെ പറ്റിക്കപ്പെട്ടവര്‍ പലതവണ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ സാദിഖ് പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

കേസെടുത്തതിന് പിന്നാലെ പല സ്ഥലങ്ങളിലായി പ്രതി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള ഒരു കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി എന്നിവിടങ്ങളിലും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും ഇയാള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group