
ബാങ്കിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് ; പല തവണകളായി തട്ടിയെടുത്തത് 9.25 ലക്ഷം രൂപ ; യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: ധനലക്ഷ്മി ബാങ്കിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
എറണാകുളം ഇടപ്പളളി മാളിയേക്കൽ റോഡിൽ അമൃതഗൗരി അപ്പാർട്ട് മെൻറിൽ കിഷോർ ശങ്കർ (ശ്രീറാം -40) നെയാണ് അറസ്റ്റ് ചെയ്തത്. മാന്നാർ സ്വദേശിയിൽ നിന്ന് ഒൻപതേകാൽ ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.
ധനലക്ഷ്മി ബാങ്കിന്റെ എൻ.ആർ.ഐ സെക്ഷൻ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് മാന്നാർ സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി നൽകാൻ എന്ന പേരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി പല തവണകളായിട്ടാണ് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തത്. ലക്ഷങ്ങൾ നൽകിയിട്ടും ജോലി ലഭിക്കാത്തതിനാൽ വ്യാഴാഴ്ച യുവാവ് മാന്നാർ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു.
Third Eye News Live
0