play-sharp-fill
ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളുടെ അതിക്രമം; രാത്രിയിൽ കടയുടമയായ യുവതിക്കുനേരെ അക്രമവും അസഭ്യവർഷവും; തൊഴലാളിയെ മർദ്ദിച്ച് കട തകർക്കാനും ശ്രമം; യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ; കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു

ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളുടെ അതിക്രമം; രാത്രിയിൽ കടയുടമയായ യുവതിക്കുനേരെ അക്രമവും അസഭ്യവർഷവും; തൊഴലാളിയെ മർദ്ദിച്ച് കട തകർക്കാനും ശ്രമം; യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ; കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു

പരവൂർ: കൊല്ലം പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തു.

സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീർ പരവൂർ പോലീസിന്‍റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. എന്നാൽ, രണ്ട് ഷവർമ്മയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു.

എന്നാൽ, ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയ്യാറാക്കി വച്ച ഷവർമ്മ എടുക്കാൻ ശ്രമം. ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷവർമ്മ കിട്ടില്ലെന്നായതോടെ കടയിൽ നാശനഷ്ടങ്ങൾ വരുത്തി. യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ സോണിയ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.