മധ്യവയസ്കയ്ക്ക് നേരെ ആക്രമണം ;  അതിരമ്പുഴ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്

Spread the love

ഏറ്റുമാനൂർ : മധ്യവയസ്കയെ ആക്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പറയതകഴിയിൽ വീട്ടിൽ ബിനിൽ പി.ഡി (28) യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഉച്ചയോടുകൂടി മധ്യവയസ്കയുടെ ബന്ധുവിന്റെ വീടിന് സമീപം നിന്ന് ഇയാൾ ബഹളം വയ്ക്കുന്നത് കണ്ട് ഇവിടേക്ക് ചെന്ന മധ്യവയസ്കയെ ഇയാൾ ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ബെന്നിതോമസ്‌ , സി.പി.ഓ ഷെഫീക്ക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.