ഹൈസ്കൂളിന്റെ വാതിൽ കുത്തി തുറന്ന് 35,000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും കവർന്നു; കേസിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന പ്രതി പിടിയിൽ

Spread the love

കായംകുളം: ആലപ്പുഴയിൽ കായംകുളത്ത് പത്തിയൂർ ഹൈസ്കൂളിന്റെ വാതിൽ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മാർത്താണ്ടം വില്ലേജിൽ സിറിയക്കാട്ടുവിള വീട്ടിൽ ജസിം (27) ആണ് പിടിയിലായത്.

video
play-sharp-fill

സ്കൂളിലെ 35,000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും മോഷണം ചെയ്ത് ബെംഗളൂരുവിലേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കരീലക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയത്.

സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് ജസീമെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തിയതിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്നുകളയുകയായിരുന്നു പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കരീലക്കുളങ്ങര ഇൻസ്പെക്ടർ നിസാമുദ്ദിൻ ജെ, എസ്ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, വിഷ്ണു എസ്സ് നായർ, വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.