ഗതാഗത തടസ്സം സൃഷ്ടിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു ; ഈ വിരോധത്തിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്ത് കടന്നു കളഞ്ഞു ; പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്

Spread the love

കണ്ണൂര്‍: പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് യുവാവ് അടിച്ചു തകര്‍ത്ത യുവാവ്  അറസ്റ്റിൽ. പായം സ്വദേശി സനല്‍ ചന്ദ്ര (32 ) നെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തേ ഇരിട്ടി ടൗണിലെ ബസ് വേയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച്‌ സനല്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നു. പിന്നാലെ പ്രതിയെയും വാഹനത്തെയും പൊലിസ് എത്തി മാറ്റി. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച്‌ കേസെടുത്ത് പ്രതിയെ വിട്ടയക്കുമ്ബോഴാണ് അതിക്രമമുണ്ടായത്.

സ്റ്റേഷന് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് വടി ഉപയോഗിച്ചാണ് സനല്‍ അടിച്ചു തകര്‍ത്തത്. ശേഷം സ്വന്തം വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പരിശോധനയോട് സഹകരിക്കാതെ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.