ഏഴ് വർഷങ്ങൾക്ക് ശേഷം യൂത്ത് കോൺഗ്രസ്സിന് പുതിയ കമ്മറ്റി…. ജോബി അഗസ്റ്റിൻ പടിയിറങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംഘാടക മികവ് കൊണ്ട് ജില്ലയിലെ യൂത്ത് കോൺഗ്രസ്സിനെ ശക്തവും കരുത്തുറ്റതുമാക്കിയ ശേഷമാണ് ഇന്ന് ജോബി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതല കൈമാറിയത്.. കോട്ടയം പാർലമെന്റ് കമ്മറ്റി ചുമതലയേറ്റ നാൾ മുതൽ നീണ്ട ഏഴ് വർഷക്കാലം ജില്ലയിലേ യൂത്ത് കോൺഗ്രസ്സിന് ഒരു പോറൽ പോലുമേൽക്കാതെ ചുമതലയൊഴിയുമ്പോൾ ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റേയും പ്രിയപ്പെട്ട “ജോബി ചേട്ടനായിട്ടാണ് ” അദ്ദേഹം പടിയിറങ്ങുന്നത്… ഓരോ യൂത്ത് കോൺഗ്രസ്സുകാരും രഹസ്യമായി പറയും പോലെ ” എല്ലാവരേയും വ്യക്തിപരമായി അറിയുന്ന പേരെടുത്ത് വിളിക്കുന്ന ജോബി ചേട്ടൻ….

യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ നിരവധി പരിപാടികളാണ് കഴിഞ്ഞ കമ്മറ്റിയുടെ നാൾവഴികളിൽ കണ്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് നടത്തിയ രണ്ട് സംസ്ഥാന ജാഥകൾ ജില്ലയിൽ ആവേശപൂർവ്വം കടന്ന് പോയി….

ആയിരകണക്കിനായ യുവാക്കൾ അണിനിരന്ന
“സത്ഭാവനയാത്ര” കാട്ടി കുന്നിൽ നിന്ന് വൈക്കത്തേയ്ക്ക് കടന്ന് വന്നപ്പോൾ ആവേശം വാനോളം ഉയർന്നു… ആവേശം മുറിയാതെ ആയിരങ്ങൾ കാട്ടികുന്ന് മുതൽ വൈക്കം വരേ കിലോമീറ്ററുകൾ യാത്രയേ അനുധാവനം ചെയ്തു…

നീണ്ട കാലയളവിന് ശേഷം കോട്ടയം ജില്ലയിലെ യൂത്ത് കോൺഗ്രസ്സിന്റെ ശക്തി വിളിച്ചോതിയ പാർലമെന്റ് സമ്മേളനം ജോബി അഗസ്റ്റിൻ എന്ന യുവ നേതാവിന്റെ സംഘാടക മികവ് തെളിയിച്ച സമ്മേളനമായിരുന്നു അത്.. ആയിരങ്ങൾ അണിനിരന്ന ശക്തി പ്രകടനം.. പ്രതിനിധി സമ്മേളനം

അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മറ്റീയുടെ നിർദ്ദേശ പ്രകാരമുള്ള രണ്ട് ദിവസത്തേ ജില്ലാതല ക്യാമ്പ് CSI റിട്രീറ്റ് സെന്ററിലും… അതിന് ശേഷം സംഘടനാപരമായി നടത്തപ്പെട്ട പഠന ക്യാമ്പ് ഓശാന മൗണ്ട് ഭരണങ്ങാനത്തും….

ആയിരങ്ങൾ അണിനിരന്ന പോസ്റ്റ് ഓഫീസ് മാർച്ച് ,

ഏകദിന ഉപവാസമരങ്ങൾ..

നിരവധി തവണ കലക്ട്രേറ്റ് മാർച്ചുകൾ… ധർണ്ണകൾ…..

നീണ്ട കാലയളവിലേയ്ക്ക് കമ്മറ്റി നീണ്ട് പോയി സംഘടനയുടെ ശക്തി ക്ഷയിച്ചപ്പോൾ
” രാപ്പകൽ സമരത്തിലൂടെ വീണ്ടും ജില്ലയിലെ യൂത്ത് കോൺഗ്രസ്സിനെ കരുത്തുറ്റതാക്കി ”

ഇന്ന് പുതിയ ജില്ലാ കമ്മറ്റി ചുതലയേൽക്കുമ്പോൾ നീണ്ട ഏഴ് വർഷക്കാലത്തേ കരുത്തറ്റതും സംഘാടക മികവ് വിളിച്ചോതിയതുമായ പരിപാടികളും പ്രവർത്തനങ്ങളും ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റിയുടെ ഉത്തരവാദിത്വം ഇരട്ടിയാക്കുന്നു…