
നിങ്ങളുടെ തല വിയര്‍ക്കാറുണ്ടോ? തല അമിതമായി വിയര്‍ക്കുന്നത് നിങ്ങളുടെ തലമുടിയെ ബാധിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് നോക്കാം
വളരെ സാധാരണമായ ഒരു പ്രശ്നമാണ് വിയർപ്പ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയോ അല്ലെങ്കിൽ ചില ശാരീരിക പ്രവർത്തനങ്ങൾ മൂലമോ ആണ് ഇത് ഉണ്ടാവുക. നിങ്ങളുടെ ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു സാധാരണ ശാരീരിക പ്രവർത്തനമാണ് വിയർപ്പ് എന്ന് പറയുന്നത്. തലയിലെ വിയര്‍പ്പ് പലർക്കും വേനല്‍ക്കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് .
വിയര്‍ക്കുന്ന തലയോട്ടി വൃത്തിയില്‍ സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഈര്‍പ്പമുള്ള കാലാവസ്ഥയില്‍. എണ്ണമയം ഒഴിവാക്കാനും മുടിയുടെ പുതുമ നിലനിര്‍ത്താനും ശരിയായ മുടി ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. തല അമിതമായി വിയര്‍ക്കുന്നത് നിങ്ങളുടെ തലമുടിയെ ബാധിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.
അമിതമായി തല വിയര്‍ക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത് തലമുടി കൊഴിച്ചിലിന് കാരണമാകും. ഉപ്പ് കലർന്ന വിയർപ്പ് കണങ്ങളിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയിൽ കെരാറ്റിനുമായി ചേരുമ്പോൾ കേടുപാടുകൾ വരുത്തും. തലയിൽ വിയർപ്പ് പറ്റിപ്പിടിച്ചിരുന്ന് ഉണ്ടാകുന്ന താരൻ മുടിയുടെ മുഖ്യ ശത്രുവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ത്വക്‌രോഗവിദഗ്‌ദ്ധന്‍റെ നിര്‍ദ്ദേശ പ്രകാരം നല്ലൊരു ഷാംപൂ ഉപയോഗിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയിൽ വിയർപ്പ് തങ്ങിനില്‍ക്കുന്നതു മൂലം നിങ്ങളുടെ തലമുടിയില്‍ എപ്പോഴും എണ്ണമയം ഉള്ളതായി തോന്നാം. തല അമിതമായി വിയര്‍ക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നമാണ് തല ചൊറിച്ചില്‍. തലയില്‍ വിയര്‍പ്പ് നില്‍ക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.