video
play-sharp-fill

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കുന്നന്താനം, തിരുവല്ല സ്വദേശികൾ

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കുന്നന്താനം, തിരുവല്ല സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം വെച്ച് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നന്താനം കീഴ് വായ്പൂർ കോളനിപ്പടി ഭാഗത്ത് മണക്കാട്ട് വീട്ടിൽ നാരായണൻ മകൻ നന്ദു നാരായണൻ (24), തിരുവല്ല ചുമാത്ര ഭാഗത്ത് കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ രവി മകൻ പ്രശോഭ് ( രൊക്കൻ 23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിന് സമീപത്തുവെച്ച് മാടപ്പള്ളി സ്വദേശികളായ യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളെ കുത്തുകയുമായിരുന്നു.

മാടപ്പള്ളി സ്വദേശികളും, ഇവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാക്കളെ ആക്രമിച്ചത്.

ഇതിനുശേഷം ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ പിടി കൂടുകയുമായിരുന്നു.

പ്രശോഭിന് തിരുവല്ല സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കൂടാതെ നന്ദു നാരായണന് തിരുവല്ല, തൃക്കൊടിത്താനം, കീഴ് വായ്പൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ ആർ, എസ്.ഐ അനീഷ് വിജയൻ, സെയ്‌ദ് മുഹമ്മദ്, ഗിരീഷ് കുമാർ,സുരേഷ് കുമാർ, ജോൺ പി തോമസ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, ലിബു ചെറിയാൻ, വിപിൻ.ബി, ഹരിഹരൻ, ദിലീപ്, ബിജു, ആഷിദ് കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.