play-sharp-fill
ഡോ. സുല്‍ഫി നൂഹു; കുറിപ്പ് വൈറല്‍;ചെറുപ്പക്കാരിലെ ഹൃദ്രോഗം, പിന്നിലെ കാരണങ്ങള്‍

ഡോ. സുല്‍ഫി നൂഹു; കുറിപ്പ് വൈറല്‍;ചെറുപ്പക്കാരിലെ ഹൃദ്രോഗം, പിന്നിലെ കാരണങ്ങള്‍

ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കൂടിവരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് ഇതിന് പിന്നിലെ കാരണം. മൊബൈലും ലാപ്ടോപ്പും താഴെ വയ്ക്കാതെ, ശരീരം അനങ്ങാതെ കുത്തിയിരിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഡോ.സുല്‍ഫി നൂഹു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ചെറുപ്രായത്തില്‍ ഹൃദ്രോഗം കൂടുന്നു എന്നുള്ളത് വാസ്തവം. ആ മൊബൈലും ലാപ്ടോപ്പും താഴെ വെച്ച്‌ ഇറങ്ങി ഓടുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഹൃദ്രോഗം വരും, ഉറപ്പാണ്. എല്ലാരും കൂടി ആ കോവിഡ് വാക്സിൻ്റെ തലയില്‍ കൊണ്ടുവച്ചു.കഷ്ടമാണ്!! ദശലക്ഷക്കണക്കിനാള്‍ക്കാരുടെ ജീവൻ രക്ഷിച്ച വാക്സിനാണ്. അവനാണ് ഈ ഹൃദ്രോഗമൊക്കെയുണ്ടാക്കുന്നതെന്നാണ് ചിലരുടെ വിദഗ്ധമതം. ഇതിനൊക്കെ വാക്സിൻ അല്ലേയല്ല കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിച്ച്‌ ലാപ്ടോപ്പില്‍ നിന്നും മൊബൈലില്‍ നിന്നും കണ്ണെടുക്കാതെ ശരീരം അനങ്ങാതെ അങ്ങനെയങ്ങ് കുത്തിയിരിക്കുന്നതാണ് കാരണങ്ങളില്‍ ഒന്ന്. ശരീരം ഒട്ടും തന്നെ അനങ്ങില്ല, അനക്കില്ല ! ഏതാണ്ട് പ്രീ സ്കൂള്‍ മുതല്‍ അങ്ങനെ തന്നെ ടീനേജില്‍ എത്തിയാല്‍ പിന്നെ പറയുകയും വേണ്ട . ആഹാരമൊ? കെങ്കെമവും എന്തും തിന്നും! ഏതും തിന്നും ! വണ്ണം കൂടിയാല്‍ അച്ഛന് വണ്ണമുണ്ട്, അപ്പുപ്പന് വണ്ണമുണ്ട് എനിക്ക് തൈറോയ്ഡുണ്ട് അങ്ങനെ 100 എസ്ക്യൂസുകള്‍ പറഞ്ഞ്,ഒളിച്ചുവച്ച ചിപ്സില്‍ നിന്നും ഒരു പിടി അകത്താക്കുകയും ചെയ്യും. പൊണ്ണ തടി ഉണ്ടാക്കുന്ന സർവ്വതും ഫുള്‍ടൈം സ്റ്റോക്കില്‍. പഠിക്കാനൊ ജോലിക്കൊ പോയാല്‍ ലോകത്തുള്ള സ്ട്രെസ്സുകളും തലയില്‍ !

സമ്പാദിച്ചു കൂട്ടുവാനുള്ള ബദ്ധപ്പാടിലാണ് സർവ്വരും ! പണത്തിന്മേല്‍ പരുന്തും പറക്കില്ല എന്നാണ് ചൊല്ല്. പക്ഷേ ഇങ്ങനെ പോയാല്‍ ചുറ്റിലും കഴുകൻ പറക്കും . കൂടെ കാലനും. എട്ടു മണിക്കൂർ ഉറങ്ങാനോ, എട്ട് ഗ്ലാസ് വെള്ളം കുടിക്കാനോ, മാനസിക ശാരീരിക ഉല്ലാസം കിട്ടുന്ന വ്യായാമങ്ങളില്‍ ഏർപ്പെടാനോ സമയമില്ല തന്നെ. വീക്കെന്റില്‍ പബിലൊ ബാറിലോ പോയി രണ്ടെണ്ണം. അതാണ് റിലാക്സേഷൻ എന്നാണ് വിചാരം !പുകവലി മാത്രമല്ല അത്യാവശ്യം എന്തും പറ്റുമെങ്കില്‍ ഉപയോഗിക്കും. പാരമ്ബര്യ ഘടകമില്ലെങ്കിലും ഡയബറ്റിസോ ഹൈപ്പർ ടെൻഷനോ ഇല്ലെങ്കിലും ഇതൊക്കെ മതി ഹൃദ്രോഗം ഉണ്ടാക്കാൻ. ഇറങ്ങി ഓടുന്നതാണ് നല്ലത്, എല്ലാ ദിവസവും ഓടിയില്ലെങ്കില്‍, നടക്കുക ദിവസവും 30 മിനിറ്റ്. ആഹാരം ശത്രുവാണെന്ന് ന്യൂ നോർമല്‍ മറക്കാതെ ഓർത്തുവയ്ക്കണം.

– ഡോ.സുല്‍ഫി നൂഹു