ഇൻസ്റ്റഗ്രാം വഴി പരിചയം, പ്രണയം നടിച്ച് 17 കാരിയെ ടാറ്റു ആർട്ടിസ്റ്റും സുഹൃത്തുക്കളും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ; പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവാൻ സഹായിച്ചത് കോട്ടയം സ്വദേശികളായ യുവാക്കൾ ; സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Spread the love

തിരുവല്ല : പ്രായപൂർത്തി പെൺകുട്ടിയെ  പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളുമടക്കം നാല് പേർ അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ  പ്രണയം നടിച്ചാണ് തട്ടികൊണ്ടുപോയത്.

video
play-sharp-fill

ഒരു വർഷം മുമ്പാണ് കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറില്‍ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തില്‍ അഭിനവ് (19), പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിനടക്കം സഹായം ചെയ്തു നല്‍കിയ കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേല്‍ വീട്ടില്‍ അനന്തു എസ് നായർ ( 22 ), കോട്ടയം ചേനപ്പാടി പള്ളിക്കുന്നില്‍ വീട്ടില്‍ സച്ചിൻ (24), മണിമല ചേനപ്പാടി വേലു പറമ്ബില്‍ വീട്ടില്‍ അനീഷ് ടി ബെന്നി (25) എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതിയായ അഭിനവിന്റെ വനപാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച്‌ പീഡിപ്പിച്ച്‌ വരികയായിരുന്നു. ഇതിനിടെ പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ 10 പവനോളം സ്വർണവും തട്ടിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group